തലയോലപ്പറമ്പ് വടകരയിൽ മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ച് അപകടം ; കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്

ഫോട്ടോ: തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടം

Advertisements

തലയോലപറമ്പ്: മിനിലോറിയും ഇന്നോവയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം വെള്ളിയാഴ്ച വൈകുന്നേരം4.30 ഓടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻവശം പൂർണമായി തകർന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വനജ രാജേന്ദ്രൻ, മകൻ സന്ദീപ് രാജേന്ദ്രൻ എന്നിവരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. കാർ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.

Hot Topics

Related Articles