തലയോലപ്പറമ്പ്: നഷ്ടപരിഹാരങ്ങൾ ഒന്നും തന്നെ മനുഷ്യൻ്റെ ജീവന് പകരം ആവില്ലെന്നും സർക്കാരിൻ്റെ കെടുകാര്യസ്ഥതയില്ലായ്മയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവിച്ചതെന്നും ഭയാനകമായ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നതിൻ്റെ ഉത്തരമാണ് പൊതുസമൂഹത്തിന് അറിയേണ്ടത് എന്നും കേരളാകോൺഗ്രസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. കോട്ടയം മെഡിക്കൽകോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് മരണപെട്ട ശ്രീമതി :ബിന്ദുവിന്റെ വീട് സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്.


നൂറു കണക്കിന് ആളുകൾ രോഗികളായും അല്ലാതെയും വന്നു പോകുന്ന ഇടത്ത് നടന്ന വലിയൊരു അപകടത്തിൽ ബലിയാടായ കുടുംബത്തിന് സഹായം നല്കി എന്നത് കൊണ്ട് എല്ലാം അവസാനിച്ചു എന്ന് പറഞ്ഞു പരത്തുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ള അധികാരികൾ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാനാണ് ശ്രമിക്കുന്നത് എന്നും ഇതിനെതിരെ നിയമസഭയിൽ ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളാകോൺഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ്, ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് വേദഗിരി സംസ്ഥാന ഉന്നതാധികാര സമിതി അംഗം പ്രമോദ് കടന്തേരി ലോയേഴ്‌സ്കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .കെ എം ജോർജ് കപ്ലികുന്നേൽ ടോമി ചിറപ്പുറം എന്നിവർ അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് ഒപ്പം ബിന്ദുവിൻ്റെ ഭവനം സന്ദർശിച്ചു.