കോട്ടയം : നാളികേരത്തിന്റെ വില കുത്തനെ ഉയർന്നതോടെ തെങ്ങു ചെത്ത് വ്യാപകമായി കർഷകർ ഒഴിവാക്കിയതോടെ മായം കലർത്തിയ തെങ്ങിൻകള്ളുകൾ എത്താൻ സാധ്യത ഉള്ള അതിനാൽ പരിശോധന കർശനമാക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു.
കള്ളുൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന തെങ്ങുകളിൽ മറ്റു രോഗങ്ങൾ കാരണമായി ബാധിക്കാത്തതിനാൽ നല്ല കായ്പിടുത്തം ഉണ്ടാകുനുണ്ട്. നാളികേരത്തിന്റെ നിലവിൽ കിലോയിക്ക് എഴുപതുരൂപായിക്ക് മുകളിൽ കർഷകർ ലഭിക്കാൻ തുടങ്ങിയതോടെ കള്ള്ചെത്തുന്നതിനേക്കാൾ ലാഭം നാളികേരളായി വിൽക്കുന്നതാണ് എന്നതാണ് കള്ളുൽപ്പാദത്തിൽ നിന്നു പിൻതിരിയാൻ കർഷകരെ പ്രേരിപ്പിച്ചത്.
ഓണാഘോഷങ്ങൾ ആരംഭിക്കാൻ ചുരുങ്ങിയ സമയം മിത്രമൂള്ള ഈ സാഹജരൃത്തിൽ മായം കലർത്തിയ കള്ള് വിൽപ്പന നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.