പാലായിൽ ഇന്നലെ പ്രവർത്തനമാരംഭിച്ച ആഡംബര ഹോട്ടലിൽ ഇന്ന് മുനിസിപ്പൽ ഹെൽത്ത് ജീവനക്കാർക്ക് സൽക്കാരം: സർക്കാർ ജീവനക്കാർ ജോലി സമയത്ത് തിന്നു കുടിച്ച് അർമാദിക്കാൻ തയ്യാറെടുക്കുന്നത് സൺസ്റ്റാർ ഗ്രാൻഡ് കോർട്ടിയാർഡ് ഹോട്ടലിൽ; ചുക്കാൻ പിടിക്കുന്നത് മുനിസിപ്പൽ കൗൺസിലർ

പാലാ : പാലായിൽ പുതിയ ആഡംബര ഹോട്ടൽ ആയ ഗ്രാൻഡ് കോർട്ടിയാർഡ് ഇന്നലെ പ്രവർത്തനമാരംഭിച്ചിരുന്നു. രാജ്യസഭാ എംപി ജോസ് കെ മാണിയും, പാലാ എംഎൽഎ മാണി സി കാപ്പനും ചേർന്നാണ് ഉദ്ഘാടനം നടത്തിയത്. പാലായിൽ തന്നെ പ്രവർത്തിക്കുന്ന സൺസ്റ്റാർ കൺവെൻഷൻ സെന്റർ, സൺസ്റ്റാർ ഹോട്ടൽ തുടങ്ങിയവയുടെ മാനേജ്മെന്റ് തന്നെയാണ് പുതിയ സംരംഭത്തിന്റെയും പിന്നിൽ. ആഡംബര മുറികളും ഒരു മൾട്ടി കുസൈൻ റസ്റ്റോറന്റും, ഒരു വെജിറ്റേറിയൻ റസ്റ്റോറന്റും ഉൾപ്പെടുന്നതാണ് സെന്റ് തോമസ് പ്രസ്സിന് സമീപമുള്ള ഈ ആഡംബര ഹോട്ടൽ.

Advertisements

എന്നാൽ പ്രവർത്തനമാരംഭിച്ച് രണ്ടാം ദിവസം തന്നെ നിയമങ്ങൾ കാറ്റിൽ പറത്താനും അധികാരികളെ വിലക്കെടുക്കാനുമുള്ള മാനേജ്മെന്റിന്റെ ശ്രമമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഡംബര ഹോട്ടലിൽ ഇന്ന് ഉച്ചയ്ക്ക് പാലാ നഗരസഭയിലെ ഹെൽത്ത് ജീവനക്കാർക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്. ഡ്യൂട്ടി സമയത്താണ് ഹെൽത്ത് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും സ്വകാര്യ സ്ഥാപനത്തിൻറെ സൽക്കാരം കൈപ്പറ്റാൻ പോകുന്നു എന്നത് നഗ്നമായ അഴിമതിയുടെ തെളിവാണ് എന്ന് ആരോപണം ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാർക്കും മാനേജ്മെന്റിനും ഇടയിൽ പാലമായി പ്രവർത്തിക്കുന്നത് ഭരണകക്ഷിയുടെ പ്രമുഖ കൗൺസിലർ ആണ്. ഹെൽത്ത് ജീവനക്കാരെ സംഘടിപ്പിച്ചിരിക്കുന്നത് ഹെൽത്ത് സൂപ്പർവൈസർ ആയ വിവാദനായകനാണ്. വർഷങ്ങൾക്കു മുമ്പ് പാലാ നഗരസഭയിൽ സേവനമനുഷ്ഠിച്ച കാലത്ത് ഇയാളെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സ്ഥലം മാറ്റിയിരുന്നു. അഹിതമായ ചില ഉപകാരങ്ങൾക്കും ചില കണ്ണടക്കലുകൾക്കും വേണ്ടിയാണോ ഇത്തരത്തിൽ ഒരു സൽക്കാരം സംഘടിപ്പിക്കുന്നത് എന്നുവേണം കരുതാൻ. ഇതേ ജീവനക്കാർ തന്നെയാണ് നിയമവിരുദ്ധമായി കഴിഞ്ഞദിവസം ബൈപ്പാസ് റോഡിൽ യുവാക്കൾ സ്ഥാപിച്ച കോഫി ഷോപ്പ് പൊളിച്ചുമാറ്റിയത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

Hot Topics

Related Articles