ഉമ്മൻ ചാണ്ടിയെ ഇപ്പോഴത്തെ നേതൃത്വം മാതൃക ആക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതിയും , കൊച്ചിൻ മെട്രോയും കേരളത്തിന് സമ്മാനിച്ച വികസന നായകനും കേരളത്തിലെ പാവങ്ങളുടെ ആശ്രയവും ആയിരുന്ന ഉമ്മൻ ചാണ്ടി സ്വന്തം പാർട്ടിക്കകത്തു നിന്നും, മുന്നണിയിൽ നിന്നും രാഷ്ട്രിയ എതിരാളികളിൽ നിന്നും കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മെ വിട്ട് പിരിഞ്ഞതെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

Advertisements

എല്ലാവരെയും ചേർത്തു നിർത്തി UDF നെ നയിച്ച ഉമ്മൻ ചാണ്ടി എന്ന ജന നേതാവിനെ മാതൃകയാക്കാൻ ഇപ്പോഴത്തെ നേതൃത്വം ശ്രമിച്ചില്ലെങ്കിൽ UDF ന് അധികാരം സ്വപ്നം മാത്രമായി മാറുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

കോട്ടയം ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

ബിബിൻ ശൂരനാടൻ, ബിജു തെക്കേടം, സുനി സുബിച്ചൻ, സന്തോഷ് മൂക്കിലിക്കാട്ട്, ബിജു കണിയാമല, ജി. ജഗദീഷ് സ്വാമിആശാൻ , സുബിച്ചൻ പുതുപ്പള്ളി, കെ.എം. കുര്യൻ, സുരേഷ് ബാബു, ശ്രീലക്ഷ്മി, മണി കിടങ്ങൂർ, ഷാജി താഴത്തുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles