നമ്മളിൽ പലരും ചായ പ്രിയരാണ്. രാവിലെ ചായ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരാണുള്ളത്. എന്നാൽ ചായ അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പോഷകാഹാര വിദഗ്ധ റാഷി ചൗധരി പറയുന്നു. അസിഡിറ്റി, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ചായയുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെയും ഹാനികരമായി ബാധിക്കും. മൂന്നും നാലും തവണ ചായ കുടിക്കുന്നത് ശരീരത്തിൽ അമിതമായ അളവിൽ കഫീൻ എത്തുന്നതിന് കാരണമാകും. ശരീരത്തിൽ അമിതമായ അളവിൽ കഫീനെത്തിയാൽ തലവേദന, പേശീകളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുമെന്നും അവർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ ഇരുമ്പിന്റെ കുറവിന് ഇടയാക്കുമെന്നും റാഷി ചൗധരി പറഞ്ഞു. ചായയിലെ കഫീൻ അസിഡിറ്റി വർദ്ധിപ്പിക്കുകയും ഉറക്കക്കുറവിന് ഇടയാക്കുകയും ചെയ്യും. ഗർഭിണികളും അമിതമായ അളവിൽ ചായ കുടിച്ചാൽ കുഞ്ഞിന്റെ ആരോഗ്യത്തേയും ഹാനികരമായി ബാധിക്കും. ചായ അധികമായി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമായിത്തീരും.
വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക. ചായയിലും ഓക്സലേറ്റുകൾ കൂടുതലാണ്. വൃക്കതകരാർ ഉണ്ടെങ്കിൽ ചായ കുടിക്കാതിരിക്കുക. ചായയിലെ കഫീൻ വേഗത്തിൽ ആമാശയത്തിലെ ആസിഡ് (HCL) വർദ്ധിപ്പിക്കുകയും കോർട്ടിസോളിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അസ്വസ്ഥത, ഓക്കാനം അല്ലെങ്കിൽ വീർക്കൽ എന്നിവയ്ക്ക് ഇടയാക്കും.
പാലിൽ 80% കസീൻ ആണ്. ദഹിക്കാൻ പ്രയാസമുള്ള ഒരു പ്രോട്ടീൻ. അത് റിഫ്ലക്സിന് കാരണമാകുന്ന അസിഡിറ്റി ഉപോൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, പാലുൽപ്പന്നങ്ങൾ IGF-1 (ഇൻസുലിനു സമാനമായ ഒരു ഹോർമോൺ) വർദ്ധിപ്പിക്കും. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കും, പ്രത്യേകിച്ചും PCOS, മുഖക്കുരു അല്ലെങ്കിൽ മന്ദഗതിയിലുള്ള ദഹനം എന്നിവയ്ക്കും കാരണമാകും.