ഫോട്ടോ:മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ മൂന്നു മാസത്തിനുശേഷം നടതുറന്നപ്പോൾ ഭക്തർ ദർശനം നടത്തുന്നു.
മുത്തേടത്തുകാവ് :
ഭക്തിയുടെ നിറവിൽ മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് നടന്നു. നടതുറുപ്പ് ചടങ്ങിന് തന്ത്രിമോനാട്ടുമന ഗോവിന്ദൻനമ്പൂതിരി, മേൽശാന്തി ജയചന്ദ്രൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. മൂന്ന് മാസത്തെ മധുര വാസത്തിന് ശേഷം തിരിച്ചെത്തിയ കാവിലമ്മയെ ആചാരപ്രകാരം വരവേറ്റ് ക്ഷേത്രത്തിൽ കുടിയിരുത്തി വിശേഷാൽ പൂജകൾ നടത്തി. ദേവിയെ ദർശിച്ച് സായൂജ്യം നേടുവാൻ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേടം ഒന്നിന് വിഷുനാളിൽ എരിതേങ്ങ സമർപ്പണത്തിനും അരിയേറിനും ശേഷം മധുരാപുരിയിലേക്ക് പോയ കണ്ണകി മൂന്നു മാസങ്ങൾക്ക് ശേഷം കാവിലമ്മയായി എത്തിയതോടെ ക്ഷേത്ര നട തുറന്നു പതിവ് പൂജകളും ദർശനവും പുനരാംഭിച്ചു. ഊരാഴ്മക്കാരായ ഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർമന വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി ക്ഷേത്ര കാര്യദർശി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി എന്നിവർ നേതൃത്വം നല്കി.