കോട്ടയം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2025- 27 വർഷത്തെ സംഘടന തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമായി ആകെയുള്ള 63 സീറ്റിൽ 57 പേർഎതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി.കെ. നായർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാത്യുപോൾ നിലവിലുള്ള ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സലിം കുമാർ കെ സി, ജില്ലാ ട്രഷറർ അജിത്ത് ടി ചിറയിൽ തുടങ്ങിയവരാണ് എതിരല്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥർ സംഘടന നയങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടാണ് ജീവനക്കാർ സ്വീകരിച്ചത്. ഇത് ഗവൺമെൻറിൻ്റെ പോലീസ് നയങ്ങൾക്കുള്ള അംഗികാരമായി കാണുന്ന തായി സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രേംജി കെ. നായർ പറഞ്ഞു. തുടർന്ന് വരുന്ന കേരള പോലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിലും ഇതേ സ്ഥിതി ആവർത്തിക്കും എന്ന് സംഘാടനഭാരവാഹികൾ പറഞ്ഞു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടന തിരഞ്ഞെടുപ്പ് : ഔദ്യോഗിക പക്ഷം ഇതിലില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
