വെളിച്ചെണ്ണ വില പിടിച്ചാൽ കിട്ടാതെ കുതിക്കുന്നു; പപ്പടം വിപണി കിതയ്ക്കുന്നു; വിപണിയിൽ പപ്പടം കിട്ടാനില്ല

കോട്ടയം: ഹോട്ടലുകളിലും വീടുകളിലും ഉണിന്റെയും ബിരിയാണിയുടെയും കൂടെ മലയാളിക്ക് ഒഴിച്ചുകൂടാൻ ആകില്ല എന്നു കരുതിയ പപ്പടം ഇപ്പോൾ കിട്ടാക്കനിയായിരിക്കുന്നു. വെളിച്ചെണ്ണയുടെ വലിയ തോതിൽ ഉള്ള വിലവർദ്ധനവാണ് പപ്പടത്തെ പുറത്തിരുത്താൻ കാരണം നിത്യോപയോഗ സാധനങ്ങളുടെയും ഇറച്ചികളുടെയും വില വലിയ തോതിൽ വർദ്ധിക്കുകയും അതിന് ആനുപാതികമായി ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചാൽ കച്ചവടത്തെ ബാധിക്കുമോ എന്ന ഭയം മൂലം ചിലവുചുരുക്കലിന്റെ ഭാഗമായീ പപ്പടത്തെ താൽക്കാലീകമായീ ഒഴിവാക്കിയതാണ് എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് പറഞ്ഞു.

Advertisements

പപ്പടകച്ചവടക്കാരെയും ഇതു കാര്യമായീ ബാധിച്ചു ഇരുനൂറു രൂപ വരെ കിലോയിക്ക് പപ്പടത്തീന് വിപണിയിൽ വില ലഭിച്ചിരുന്നു. കച്ചവടം കുറഞ്ഞതോടെ വീടുകളിൽ നേരിട്ടെത്തി വിൽപ്പന നടത്തേണ്ട അവസ്ഥയിലാണ് പപ്പടം ഉണ്ടാക്കി ഉപജീവനം കഴിക്കുന്നവർ. പപ്പടത്തിന്റെ പേരിൽ കല്ല്യാണ സദ്യ കളിൽ വലിയ സംഘർഷങ്ങൾ ഉണ്ടായിട്ടുള്ള നമ്മുടെ നാട്ടിൽ പപ്പടം ഇനിയും വില്ലനാകാൻ സാധ്യതയുണ്ട്.

Hot Topics

Related Articles