കളഞ്ഞുപോയ രണ്ടു പവന്റെ മാല കണ്ടെത്തി ചിങ്ങവനം പോലീസ്

കോട്ടയം : യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല വീണ്ടെടുത്തു നൽകി കോട്ടയം ചിങ്ങവനം പോലീസ്. നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് കുറിച്ചി സ്വദേശിയായ മാത്യുവിന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടുപോയ ഏകദേശം രണ്ടു പവനോളം വരുന്ന സ്വർണ്ണമാലയാണ് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പി ആർ ഓ അഭിലാഷ് കെ എസ് പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ബഷീർ, ശ്രീലാൽ എന്നിവർ ചേർന്ന് കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകിയത്.

Advertisements

കുറിച്ചി സ്വദേശിയായ മാത്യു കോട്ടയത്ത് ദേവാലയത്തിൽ പോയി മടങ്ങി വരുന്ന വഴി സിമന്റ് കവല ഭാഗത്തുള്ള ഹോട്ടലിൽ പാഴ്സൽ വാങ്ങുവാനായി വണ്ടി നിർത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം മാത്യു അറിയുന്നത്. ഉടൻതന്നെ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ച പി ആർ ഓ എസ് ഐ അഭിലാഷും സി പി ഒ മാരായ മുഹമ്മദ് ബഷീറും ശ്രീലാലു മടങ്ങുന്ന പോലീസ് സംഘം കൃത്യമായ രീതിയിൽ അന്വേഷണം നടത്തുകയും കളഞ്ഞുപോയ രണ്ടു പവൻ തൂക്കം വരുന്ന മാല കണ്ടെത്തുകയും ആയിരുന്നു.

Hot Topics

Related Articles