വൈദ്യുത പോസ്റ്റ് കളിലെ വളിപ്പടർപ്പുകൾ അടിയന്തിരമായി നീക്കം ചെയ്യുക : എൻ്റെ കുമ്മനം കമ്മിറ്റി

കോട്ടയം : കുമ്മനത്തും പരിസര പ്രദേശങ്ങളിലും വൈദ്യുതി പോസ്റ്റുകളിൽ അപകടകരമായ വിധം വള്ളിപ്പടർപ്പുകൾ വളർന്ന് നിൽക്കുന്നത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് എന്റെ കുമ്മനം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വകുപ്പിന് നിവേദനം നൽകുവാനും തീരുമാനിച്ചു. എന്റെ കുമ്മനം ജനറൽ സെക്രട്ടറി സിറാജ്ജുദ്ദീൻ മറ്റത്തിലിന്റെ വസതിയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ജാബിർ ഖാൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം എ അബ്ദുൽ ജലീൽ പെരാട്ടുതറ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ ജനറൽ സെക്രട്ടറി സിറാജ്ജുദ്ദീൻ സ്വാഗതം ആശംസിക്കുകയും, എന്റെ കുമ്മനം കമ്മിറ്റി ഭാരവാഹികളായ ഷെമീർ വളയംകണ്ടം, ലത്തീഫ് മാനത്തുകാടൻ, അബ്ദുൽ ജലീൽ ലബ്ബ,നിസാം പഴന്തറ, മുഹമ്മദ് അർഷദ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles