മള്ളിയൂർ വിനായക ചതുർഥി തീർഥാടനത്തിലേക്ക് : ഗജപൂജ, 10,008 നാളികേര ഗണപതി ഹോമം : മേള വിസ്മയമായി പെരുവനവും മട്ടന്നൂരും

കോട്ടയം: തീര്‍ഥാടന പുണ്യ ദിനങ്ങളിലേക്ക് മള്ളിയൂര്‍.അഭിഷ്ട വരസിദ്ധിദായകനായ വൈഷ്ണവ ഗണപതി മഹാഗണപതി ക്ഷേത്ര സവിധത്തിലെ പ്രസിദ്ധമായ വിനായക ചതുര്‍ഥി ഉത്സവത്തിന് ഓഗസ്റ്റ് 21 ന് കൊടിയേറും. 28നാണ് ആറാട്ട്. ഗണേശ ഭക്തരുടെ ഒരു മഹാതീർഥാടന കാലമായി വിനായക ചതുർഥി  ഉത്സവം മാറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.ഉത്സവ ദിനങ്ങളിൽ കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് മള്ളിയൂരിലേക്ക് ബസ് ക്രമീകരിച്ചിട്ടുണ്ട്.

Advertisements

27നു വിനായകചതുര്‍ഥിയും പള്ളിവേട്ടയും. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 22 മുതല്‍ 26 വരെ എല്ലാ ദിവസവും 12.30ന്. ഉത്സവദിനങ്ങളില്‍ വൈകുന്നേരം ആറരയ്ക്കാണ് ദീപാരാധന.ഉത്സവബലി ദര്‍ശനം ഉണ്ടാകും. ഗണേശമണ്ഡപത്തില്‍ ദിവസവും വൈകിട്ട്  7നു കലാപരിപാടികള്‍ക്കായി അരങ്ങുണരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഗസ്റ്റ് 21നു രാവിലെ ആറിന് ഗണപതിഹോമത്തോടെ ഈ തീര്‍ഥാടന കാലത്തിന് തുടക്കമാകും. 9നു മേജര്‍സെറ്റ് പഞ്ചവാദ്യം: ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍ 9ന് കളാഭിഭിഷേകം. തുടര്‍ന്ന് കൊടിക്കയര്‍ സമര്‍പ്പണം. രാഹുല്‍ രാജീവും ഗ്രീഷ്മാ രാഹുലും ആണ് കൊടിക്കയര്‍ സമര്‍പ്പിക്കുന്നത്. 10.30നു തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്.  കൊടിയേറ്റു ദിവസം വൈകിട്ട് ഏഴിന് കോട്ടയ്ക്കല്‍ പി.എസ് വി നാട്ട്യ സംഘം

ആഗസ്റ്റ് 23 ശനിയാഴ്ച
രാവിലെ എട്ടിന് ശ്രീബലി, 9 ന് വിശേഷാൽ നവക -പഞ്ചഗവ്യം അഭിഷേകം
ഉച്ചയ്ക്ക് 12.30 ഉത്സവ ബലിദർശനം രാത്രി 9.30 ന് വിളക്ക് എഴുന്നള്ളിപ്പ്.

ഗണേശ മണ്ഡപത്തിൽ വൈകിട്ട് 7 ന്  സംഗീത കൗസ്തുഭം ടി എസ് രാധാകൃഷ്ണ ജിയുടെ ഭക്തിഗാന തരംഗിണി

24 ഞായർ 9 ന് വിശേഷാൽ നവക -പഞ്ചഗവ്യം അഭിഷേകം ഉച്ചയ്ക്ക് 12 30ന് ഉത്സവ ബലിദർശനം,വൈകിട്ട് 6. 30ന് ദീപാരാധന, രാത്രി 9 30ന് വിളക്ക് എഴുന്നള്ളിപ്പ്.

ഗണേശ മണ്ഡപത്തിൽ വൈകിട്ട് 5 ന് രഹിത കൃഷ്ണദാസ് -ചെറുശ്ശേരി അർജുൻ സംഘത്തിൻ്റെ ഇരട്ടത്തായമ്പക

വൈകിട്ട് ഏഴിന്  നടി *പത്മഭൂഷൺ ശോഭന യുടെ ഭരതനാട്യം & ഭരത നൃത്തം*

25 തിങ്കളാഴ്ച വൈകിട്ട് 7ന് സമന്വയ – സംഗീത പരിപാടി –  പ്രസിദ്ധ സംഗീത സംവിധായകൻ ശരത് & പ്രകാശ് ഉള്ള്യേരി.

26 ചൊവ്വ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്.മേജർ സെറ്റ് പഞ്ചവാദ്യം – കുനിശ്ശേരിഅനിയൻമാരാർ,ചെർപ്പുളശ്ശേരി ശിവൻ മാരാർ. രാത്രി 7 ന് ചെറിയ വിളക്ക്. പഞ്ചാരിമേളം – കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ

27 ന് വിനായക ചതുർഥി ദിനം 10 ,008 നാളികേര മഹാഗണപതിഹോമത്തോടെ ആരംഭിക്കും. ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ഹോമ കുണ്ഡത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നി ജ്വലിച്ചുയരും.

ആറന്മുള ശ്രീകുമാറിന്റെ നേതൃത്വത്തിൽ നാദസ്വരക്കച്ചേരി ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കും. തുടർന്ന്  കോട്ടപ്പടി സുരേന്ദ്രനും സംഘവും നാദസ്വരച്ചേരി തുടരും. മള്ളിയൂരിലെ ആസ്ഥാന കലാകാരന്മാർ പഞ്ചവാദ്യത്തിലും സംഗീതാർച്ചന തുടരും.
രാവിലെ 11ന് മഹാഗണപതിഹോമ ദർശനം. അഭിഷ്ട സിദ്ധിക്കും വിഘ്ന നിവാരണത്തിനും പേരു കേട്ടതാണ് മഹാഗണപതി ഹോമം.

ഉച്ചയ്ക്ക് 12ന് പ്രത്യക്ഷ ഗണപതി എന്ന് വിശ്വസിക്കുന്ന ഗജവീരന്മാരെ ക്ഷേത്രത്തിനു മുന്നിൽ പൂജിക്കും. തുടർന്ന് ആനയൂട്ട്. കേരളത്തിലെ തലയെടുപ്പുള്ള 12 കൊമ്പന്മാരാണ് ഒരു കാര്യം ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.

മേള പ്രമാണി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ 120 ഓളം പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം.
വൈകുന്നേരം 3 30ന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ നാമ സങ്കീർത്തനം, 5 30ന് കാഴ്ച ശ്രീബലി, വലിയ വിളക്ക്. ചിന്നമന്നൂർ  വിജയ് കാർത്തികേയനും ഇടുമ്പാവനം പ്രകാശ് ഇളയരാജയും നാദസ്വരക്കച്ചേരി അവതരിപ്പിക്കും. നാങ്കൂർ കെ. ശെൽവഗണപതി തകിലിൽ അകമ്പടിയാകും. മേള ലോകത്തെ ചക്രവർത്തിയായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം. തുടർന്ന് തൃശ്ശൂർ പൂരത്തിന്റെ ആവേശമായ പാറമേക്കാവ് ദേവസത്തിന്റെ കുടമാറ്റം. രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്

ആറാട്ട് ദിനമായ 28 ന് വൈകുന്നേരം 4 30ന് ഗണേശ ഭഗവാൻ്റെ  ആറാട്ട് പുറപ്പാട്. മള്ളിയൂർ ഇല്ലത്ത് ഇറക്കിപൂജ. കലാമണ്ഡലം കണ്ണൂർ രാധാകൃഷ്ണന്റെ പാണ്ടിമേളം ആറാട്ട് എഴുന്നള്ളിപ്പിൻ്റെ പ്രത്യേകതയാണ്. രാത്രി 7 30ന് ആറാട്ട് സദ്യ.

ഗണേശ മണ്ഡപത്തിൽ അന്ന് വൈകുന്നേരം 5.30 ന് വിഘ്നേഷ് ഈശ്വറും  സംഘവും സംഗീത സദസ്സ് നടത്തും.

ഇതോടെ മള്ളിയൂരിലെ വിനായക ചതുർഥി തീർഥാടന കാലത്തിന് സമാപ്തിയാകും.തീർത്ഥാടന  ദിനങ്ങളിൽ ഗണേശ പ്രീതിയ്ക്കായുള്ള വഴിപാടുകളും സമർപ്പിക്കാവുന്നതാണ്. മഹാഗണപതി ഹോമം,ഗജപൂജ, അന്നദാനം,പുഷ്പാലങ്കാരം,ചതുർഥി ഊട്ട് ഇവയാണ് പ്രധാന വഴിപാടുകൾ

Hot Topics

Related Articles