കോട്ടയം : മെഡിസെപ്പ് ഉൾപ്പടെ കോടികൾ ആശുപത്രികൾക്ക് ബാധ്യത തീർക്കാൻ സർക്കാർ തയ്യാറാവണമെന്ന് യൂ ഡി എഫ് ജില്ലാ കൺവീനർഫിൽസൺ മാത്യൂസ്. യൂ ഡി എഫ് കോട്ടയം നിയോജമണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisements
നിയോജക മണ്ഡലം ചെയർമാൻ അബ്ദുൾ സലാമിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂ ഡി എഫ് കൺവീനർ എസ് രാജീവ്, സെക്രട്ടറി ജോയ് ചെട്ടിശേരി ഡിസിസി ഭാരവാഹികളായ മോഹൻ കെ നായർ യൂജിൻ തോമസ്, നന്ദിയോട് ബഷീർ,ഐ യൂ എം എൽ നേതാക്കളായ അസീസ് കുമാരനല്ലൂർ, ഷവാസ് ഷെരീഫ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എബിപൊന്നട്ട്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി, ആർ എസ് പി നിയോജക മണ്ഡലം സെക്രട്ടറി സ്റ്റീഫൻ ജേക്കബ്,ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി അനിയച്ഛൻ,മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ,എന്നിവർ സംസാരിച്ചു.