ഫോട്ടോ: ഉദയനാപുരം മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം മുൻമന്ത്രി തിരുവഞ്ചൂർരാധാകൃഷ്ണൻ നിർവഹിക്കുന്നു
ഉദയനാപുരം: തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മുക്കൂട്ടു കഷായം നമ്മുടെ പക്കലുണ്ടെന്നും അത് ശരിയായി പ്രയോഗിച്ചാൽ വൈക്കവും യു ഡി എഫിന് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .ഉദയനാപുരം മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ. പി.പരമേശ്വരൻ, കെ.കെ. ബാലകൃഷ്ണൻ എന്നിവരുടെ വിജയത്തിലൂടെ വൈക്കത്ത് യുഡിഎഫിൻ്റെ സാധ്യത മുമ്പ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.വാർഡ്പ്രസിഡൻ്റ് സജീവ് ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗംമോഹൻ ഡി. ബാബു മുഖ്യപ്രഭാഷണം നടത്തി.
മെറിറ്റ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും പി.ഡി.ഉണ്ണി എന്നിവർ നിർവഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ് ആദരിച്ചു. അക്കരപ്പാടംശശി, വി.ബിൻസ്,സുജാത ടീച്ചർ കളരിക്കത്തറ, മനോഹരൻ അടിയാ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.