ആലപ്പുഴ : പാചക വാതക സിലിണ്ടറുമായി പോയ ലോറി റോഡിന്റെ തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. തകഴി പടഹാരം കൊല്ലംമുക്ക് ജംഗ്ഷനു സമീപമാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. എടത്വയിലെ പാചക വാതക വിതരണ സ്ഥാപനത്തിന്റെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അറുപതോളം പാചക വാതകം നിറച്ച സിലണ്ടറുകള്‍ ഉണ്ടായിരുന്നു. റോഡിടിഞ്ഞ് വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും സഹായിയും ലോറിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തടികളും മറ്റ് അമിത ഭാരവുമായി വാഹനങ്ങള്‍ നിരന്തരമായി പോകുന്നതു മൂലം റോഡ് ശോചനാവസ്ഥയിലായിരുന്നു. തോട്ടിലും, റോഡിലും തെറിച്ചുവീണ ഗ്യാസ് കുറ്റികള്‍ പ്രദേശവാസികള്‍ ചേര്‍ന്ന് കരക്കെത്തിച്ച് റോഡരുകില്‍ ഒതുക്കി വെച്ചു.
Advertisements