ആത്മഹത്യാ ശ്രമം ചെറുക്കുന്നതിനിടെ വീണ് മാനസിക വെല്ലുവിളി നേരിടുന്ന രോഗിയുടെ കയ്യൊടിഞ്ഞു; രോഗിയുടെ കൂട്ടിരിപ്പുകാരുടെ പരാതിയിൽ കുറിച്ചി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ താല്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി; പ്രതിഷേധത്തെ തുടർന്ന് ജീവനക്കാർ പണിമുടക്കുന്നു

കോട്ടയം: ആതമഹത്യാ ശ്രമം ചെറുക്കുന്നതിനിടെ മാനസിക വെല്ലുവിളി നേരിടുന്ന രോഗിയുടെ കയ്യൊടിഞ്ഞ വിഷയത്തിൽ ബന്ധുക്കളുടെ പരാതിയിൽ കോട്ടയം കുറിച്ചി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് താല്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി. നടപടിയിൽ പ്രതിഷേധിച്ച് താല്കാലിക ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്കിയതോടെ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു.

Advertisements

കഴിഞ്ഞ ദിവസമായി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർക്കുള്ള ക്ലിനിൽ അഡ്മിഷനെടുത്ത് ചികിത്സ തേടിയിരുന്ന രോഗിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് കയ്യൊടിയുകയായിരുന്നു. 2014 മുതൽ ഇവിടെ ചികിത്സയിൽ കഴിയുന്ന ആളാണ് ഈ രോഗി. പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ചികിത്സ തേടിയ ശേഷം ഇദ്ദേഹവും ബന്ധുക്കളും കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്ക് എതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇന്നലെ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് താല്കാലിക ജീവനക്കാരെ പുറത്താക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ കടുത്ത പ്രതിഷേധവുമായി ജീവനക്കാർ രംഗത്ത് എത്തി.

താല്കാലിക ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് രാവിലെ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. ബി.എം.എസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. ജീവനക്കാർ വിട്ടു നിന്നതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. രാവിലെ ആശുപത്രിയിൽ എത്തിയ രോഗികൾക്ക് ഒപി ടിക്കറ്റ് അടക്കം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല. ജീവനക്കാരുടെ സമരം ഇപ്പോഴും തുടരുകയാണ്.

Hot Topics

Related Articles