ഹൈറേഞ്ചിൽ ആറ് കാറുകൾ കത്തി : മലകയറുന്ന വണ്ടികൾ കത്തുന്നത് ഒരേ കമ്പനിയുടേത് : മുന്നറിയിപ്പുമായി അധികൃതർ

തൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് കാറുകളാണ് ഹൈറേഞ്ചില്‍ തീപിടിച്ചത്.ഇതില്‍ അഞ്ചും ഒരേ കമ്ബനിയുടെ ഒരേ മോഡലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വാഗമണ്‍ പോകുന്നവർ പത്തുകിലോമീറ്ററിലേറെ ദൂരം കയറ്റം കയറിയെത്തുന്ന പുള്ളിക്കാനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് മൂന്ന് കാറുകള്‍ക്ക് തീപിടിച്ചതെന്നും വിചിത്രമാണ്. പലപ്പോഴും വാഹനങ്ങള്‍ തീപിടിച്ച്‌ സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുമുണ്ട്. ഹൈറേഞ്ചിലേക്കുള്ള യാത്രയില്‍ ഏറെ ശ്രദ്ധിക്കാനുണ്ടെന്ന് ആ അപകടങ്ങള്‍ നമ്മളെ ഓർമ്മിപ്പിക്കുന്നു.

Advertisements

എങ്ങനെയാണ് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത്. തീപിടിച്ചാല്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്ത് മുൻകരുതലുകള്‍ സ്വീകരിക്കണം എന്നീ ചോദ്യങ്ങള്‍ ബാക്കി. വാഹനങ്ങള്‍ തീപിടിക്കുന്ന സംഭവമായതോടെ മുൻകരുതലും സുരക്ഷാനിർദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. എന്തൊക്കെ കാരണങ്ങളാല്‍ വാഹനങ്ങളില്‍ തീപിടിക്കാം. അറിയാം ചിലത്;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ധനച്ചോർച്ച
പലപ്പോഴും റോഡ് അപകടങ്ങള്‍ക്കു പിന്നാലെ കാറില്‍ തീപടരാറുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യുവല്‍ ലൈൻ തകർന്ന് ഇന്ധനം ചോരുന്നത് കാറില്‍ തീപടരാൻ ഇടയാക്കും. എൻജിൻ ഓയില്‍, ഇന്ധനം പോലുള്ളവ ചോരുന്നതും അപകടത്തിന് വഴിയൊരുക്കാം. കൂടാതെ ഫ്യുവല്‍ പ്രഷർറെഗുലേറ്റർ, ഫ്യുവല്‍ ഇൻജെക്ടർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലവും ഇന്ധനം ചോരാം.

ഷോട് സർക്കീറ്റ്
വാഹനങ്ങളിലെ തീപ്പിടിത്തത്തിന് മറ്റൊരു പ്രധാന കാരണം ഷോട് സർക്കീറ്റാണ്. മിക്ക സന്ദർഭങ്ങളിലും ഫ്യൂസ് എരിയും. ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കുന്നു.

മോഡിഫിക്കേഷനുംഇലക്‌ട്രിക്ക് തകരാറും
വാഹനങ്ങള്‍ തീപിടിക്കുന്നതില്‍ ഇലക്‌ട്രിക്ക് തകരാർ പ്രധാനകാരണമാണ്. കൂടാതെ വാഹനങ്ങളുടെ ഇലക്‌ട്രിക്ക് ഭാഗങ്ങളില്‍ വരുത്തുന്ന മോഡിഫിക്കേഷനുകള്‍ അപകടങ്ങള്‍ക്ക് വഴിവെക്കാം. ആഫ്ടർമാർക്കറ്റ് ആക്സസറികള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുമ്ബോള്‍ വയറിങ് കൃത്യമല്ലെങ്കില്‍ ഷോട് സർക്കീറ്റിന് കാരണമാകാം. കൂടാതെ ശരിയായി കണക്ഷൻ നല്‍കാത്ത ബാറ്ററി, സ്റ്റാർട്ടർ എന്നിവയും തീപ്പിടിത്തതിനു കാരണമാകാം.

റബ്ബർ കത്തുന്ന മണം അവഗണിക്കരുത്
ചിലപ്പോള്‍ വാഹനത്തില്‍നിന്നും റബ്ബർ കത്തുന്നതോ പ്ലാസ്റ്റിക്ക് കത്തുന്നതോ പോലെയുള്ള മണം വരും. ഇത് അവഗണിക്കരുത്. വാഹനം എൻജിൻ ഓഫാക്കി നിർത്തി. വാഹനത്തില്‍ നിന്നിറങ്ങി ദൂരെമാറി നില്‍ക്കണം.ഉടൻ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടണം.

തീപിടിക്കാതിരിക്കാൻ
കൃത്യമായി വാഹനത്തിൻ്റെ മെയിൻ്റനൻസ് നടത്തണം. എളുപ്പത്തില്‍ തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനത്തില്‍ കരുതരുത്. വാഹനത്തില്‍ ഇരുന്ന് പുകവലിക്കരുത്. ഫ്യൂസ് കത്തിയെന്നു മനസ്സിലായാല്‍ അത് മാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. അംഗീകൃത സർവീസ് സെൻ്ററുകളില്‍ നല്‍കി വാഹനത്തിൻ്റെ അറ്റകുറ്റപ്പണികളും ഇലക്‌ട്രിക് പണികളും ചെയ്യുക. അനാവശ്യ മോഡിഫിക്കേഷൻ ഒഴിവാക്കുക.

തീപിടിച്ചാല്‍ എന്തുചെയ്യണം
വാഹനം ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷിത അകലം പാലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീപിടിക്കുമ്ബോള്‍ വാഹനത്തിലെ ഘടകങ്ങളില്‍നിന്നും വിഷവായു പുറത്തേക്കുവരാം. ഇത് ജീവന് ഭീഷണി ആകാം. ബോണറ്റിലാണ് തീപിടിക്കുന്നതെങ്കില്‍ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അത് കൂടുതല്‍ തീപടരാൻ കാരണമാകും. അപകടമുണ്ടായാല്‍ പോലീസ്, അഗ്നിരക്ഷാസേന വകുപ്പുകളെ അറിയിക്കുക.

പുള്ളിക്കാനത്തിനുസമീപം നല്ലതണ്ണിയില്‍ ഓട്ടത്തിനിടെ കത്തിനശിച്ച കാർ
കാഞ്ഞാർ-വാഗമണ്‍ റൂട്ടില്‍ ഓടുന്നതിനിടെ കാർ കത്തിനശിച്ചു

മൂലമറ്റം: കാഞ്ഞാർ-വാഗമണ്‍ റൂട്ടില്‍ ഓടുന്നതിനിടെ കാർ കത്തിനശിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. പുള്ളിക്കാനത്തിനുസമീപം നല്ലതണ്ണിയില്‍ തിങ്കളാഴ്ചരാത്രി 10.40-നാണ് തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേല്‍ രാജ് കൃഷ്ണയുടെ കാറിന് തീപിടിച്ചത്. ഇദ്ദേഹവും മൂന്ന് സുഹൃത്തുക്കളും വാഗമണ്‍ സന്ദർശിച്ചതിനു ശേഷം തിരികെ വരുമ്ബോഴാണ് സംഭവം.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഈ റൂട്ടില്‍ കാർ ഓട്ടത്തിനിടെ കത്തിനശിക്കുന്നത്.തീയും പുകയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വാഹനത്തില്‍ നിന്നിറങ്ങി മാറി നിന്നു. അഗ്നിരക്ഷാസേനയെ അറിയിച്ചതിനെ തുടർന്ന് മൂലമറ്റത്തുനിന്നുമെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.

പ്രധാന പാതയില്‍നിന്നും ഒരു കിലോമീറ്ററിലേറെ മാറി ഇടുങ്ങിയ റോഡിലാണ് കാറിന് തീപിടിച്ചത്. അതുകൊണ്ട് സേനയുടെ വലിയ വാഹനത്തിന് അവിടേക്ക് പോകാനായില്ല. തുടർന്ന് സേനാംഗങ്ങള്‍ ജീപ്പിലാണ് സ്ഥലത്തെത്തി തീയണച്ചത്.2013 മോഡല്‍ എസ്യുവി കാർ പൂർണമായും കത്തിനശിച്ചു. തീപിടിച്ചപ്പോള്‍ത്തന്നെ എല്ലാവരും കാറിന് പുറത്തിറങ്ങിയെങ്കിലും ഒരാളുടെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍പെട്ടുപോയി. അതും കത്തിനശിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഫയർ ഓഫീസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തില്‍ സീനിയർ ഓഫീസർമാരായ ടി.പി. ബൈജു, ബിബിൻ എ. തങ്കപ്പൻ, കെ.സന്ദീപ്, മനു ആന്റണി, കെ.പ്രശാന്ത്, എം.വി.അരുണ്‍, ഓഫീസർമാരായ എം.പി.സിജു, ടി.ആർ. ജിനീഷ്, ഹോം ഗാർഡ് എം.ടി. സതീഷ്കുമാർ എന്നിവരാണ് അഗ്നിരക്ഷാ സേനാസംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles