കുട്ടികളുടെ ആശുപത്രിക്കുംദന്തൽ കോളജിനുംഉപകരണം വാങ്ങാൻ തുക അനുവദിച്ചു : ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം : നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ വിലയിരുത്തന്നതിനുള്ള എക്കോ മെഷിൻ, രക്ത സമ്മർദ്ദം പരിശോദിക്കുന്നതിനുള്ള മൾട്ടി പാരാ മോണിറ്റർ എന്നിവ വാങ്ങുന്നതിന് കുട്ടികളുടെ ആശുപത്രിക്ക് (Institute of Child Health )11 ലക്ഷം രൂപയും സ്കാനിങ്ങ് മെഷീൻ വാങ്ങുന്നതിന് ദന്തൽ കോളജിന് 6 ലക്ഷം രൂപയും അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

Advertisements

ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്ത സമ്മർദ്ദവും ഈ എക്കോ സ്കാനിങ്ങ്, മൾട്ടിമീറ്റർ എന്നീ മെഷീനുകൾ ഉപയോഗിച്ച് പെട്ടന്ന് കണ്ടുപിടിക്കുവാനും അതിലൂടെ അടിയന്തിര ചികിൽസ നടത്താനും സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവജാത ശിശുക്കളുടെ ശരീരത്തിന് യാതൊരു വിധ ആയാസങ്ങളും ഇല്ലാതെ ഈ മെഷീനുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്താൻ സാധിക്കുമെന്നുള്ളത് ഇതിൻ്റെ പ്രത്യേകതയാണന്ന് അദ്ദേഹം പറഞ്ഞു.
പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനുള്ള സ്കാനിങ്ങ് മെഷീൻ വാങ്ങാനാണ് ദന്തൽ കോളേജിന് രൂപ അനുവദിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജിന് ഇലക്ടോഫോറസിസ് ഉപകരണം വാങ്ങാൻ നേരത്തെ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.

പാവപ്പെട്ടവരും സാധാരണക്കാരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വികസനത്തിനായി തുടർന്നുള്ള വർഷങ്ങളിലും അനുവദിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

Hot Topics

Related Articles