കോട്ടയം : വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഓയിലിനും വിലവർദ്ധിച്ചു. മാസങ്ങൾക്ക് മുൻപ് മുപ്പതു രൂപയിൽ താഴെ ആയിരുന്ന വില അൻപതു രൂപ ആയിട്ടാണ് വർദ്ധിച്ചത്. മുൻകാലങ്ങളിൽ തടിഅറുക്കുന്ന മീല്ലുകളും വാർക്കതകിട് വാടകയ്ക്ക് കൊടുക്കുന്നവരുമാണ് നാട്ടിൻ പുറങ്ങളിൽ നിന്നു ഇത് വാങ്ങിയിരുന്നത്.
എന്നാൽ ഇപ്പോൾ ഇതു വാങ്ങുന്നതിനായി സ്ഥിരം ആളുകൾ എത്താറുണ്ട്. മാസങ്ങൾക്ക് മുൻപ് വരെ വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം എത്തിയിരുന്ന ഇവർ എല്ലാമാസവും വാങ്ങാൻ എത്തുകയാണ്. മുൻ കാലങ്ങളിൽ തുടർച്ചയായി ഇവരെ വിളിച്ചാൽ മാത്രമാണ് ഇവർ എത്തിയിരുന്നത്. എന്നാൽ, ഇന്ന് വർഷോപ്പ് കാരെ ഇങ്ങോട്ട് വിളിക്കുകയാണ് ഇവർ എന്ന് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് നിരത്തിൽ ഓടുന്ന വലിയ വാഹനങ്ങളിൽ അറുപതു ശതമാനവും പുതിയ സാങ്കേതികവിദ്യ ഉള്ള വാഹനങ്ങളാണ്. കൃത്യമായ ഓയിൽ മാറ്റം നടത്തിയില്ല എങ്കിൽ കേടുപാടുകൾ സംഭവിക്കുന്നതിനാലും ഉപയോഗിച്ച ഓയിലീന്റെ അളവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നിട്ടും, ഇതിന്റെ വില പെട്ടന്നു വർദ്ധിച്ചത് വർഷോപ്പ് ഉടമകളിൽ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ കൊണ്ടുപോകുന്ന ഓയിൽ ഭക്ഷ്യ എണ്ണയിൽ കലരുന്നില്ല എന്ന് ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു.