ഈ ഭക്ഷണങ്ങൾ തീർച്ചയായും നിങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം; എന്തുകൊണ്ട്?

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്ന് പറയുന്നത്. ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം പൊണ്ണത്തടി, പ്രമേഹം, ദഹനനാളത്തിന്റെ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ചില അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. കുടലിനെ സംരക്ഷിക്കുന്നതിനായി ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Advertisements

ഓവർ നെെറ്റ് ഓട്സും ബെറിപ്പഴങ്ങളും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഓട്സ്. ഓട്‌സിൽ ലയിക്കുന്ന നാരുകൾ കൂടുതലാണ്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. അതേസമയം ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നൽകുന്നു. ബെറികളിൽ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

യോ​ഗാർട്ടും മാതളവും

പ്രോബയോട്ടിക്‌സിന്റെ മികച്ച ഉറവിടമാണ് പ്ലെയിൻ തൈര്. മാതളനാരങ്ങ അൽപം തെെരിൽ ചേർത്ത് കഴിക്കുന്നത് ദഹനാരോഗ്യത്തെ സഹായിക്കുന്നു.

ചിയ പുഡ്ഡിം​ഗും ബദാം മിൽക്കും

ചിയ പുഡ്ഡിംഗിൽ നാരുകൾ കൂടുതലാണ്. ഇത് മലബന്ധം തടയാൻ സഹായിക്കും. ബദാം പാൽ ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമായി നിലനിർത്തുന്നു.

ചെറുപയർ ദോശയും തേങ്ങ ചമ്മന്തിയും

ദോശമാവ് പുളിപ്പിച്ചെടുക്കുന്നതിനാൽ കുടലിന്റെ ആരോഗ്യത്തിന് ഇത് നല്ലൊരു ഭക്ഷണമാണ്. പയറിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, അതേസമയം തേങ്ങാ ചട്ണിയിൽ കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുമുണ്ട്.

മുളപ്പിച്ച പയർവർ​ഗങ്ങൾ

മുളപ്പിച്ച പയർവർ​ഗങ്ങളിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ എളുപ്പമാക്കുന്നു.

അവാക്കാഡോ

അവാക്കാഡോയാണ് മറ്റൊരു ഭക്ഷണം. അവാക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഫ്ളാക്സ് സീഡ്

നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കുടൽ മെച്ചപ്പെടുത്തുന്ന മറ്റ് നിരവധി പോഷകങ്ങൾ എന്നിവ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡ് സ്മൂത്തിയിലോ അല്ലാതെയോ കഴിക്കാവുന്നതാണ്.

Hot Topics

Related Articles