പ്രധാനമന്ത്രിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു; എട്ട് സുപ്രധാന കരാറുകളിൽ ഒപ്പിട്ടു ; മാലദ്വീപ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മോദി മുഖ്യാതിഥി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. ഇന്ന് മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇന്നലെ മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്. 

Advertisements

തുടർന്ന് ഇരു നേതാക്കളും നടത്തിയ കൂടികാഴ്ചയിൽ 8 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനെ തുടർന്ന് വഷളായ ഇന്ത്യ മാലദ്വീപ് ബന്ധം മുയിസു ഇന്ത്യയിലെത്തി മോദിയുമായി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മെച്ചപ്പെട്ടത്. സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് തിരിച്ചെത്തും. 

Hot Topics

Related Articles