കോട്ടയം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കേരളത്തിൽ നിന്നുള്ള രണ്ടു കന്യസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്ഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എംപി പ്രധാന മന്ത്രിക്ക് കത്ത് അയച്ചു. തലശ്ശേരി സ്വദേശിനി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശിനി സിസ്റ്റർ പ്രീതി മേരി എന്നിവരെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും തെളിവില്ലാത്ത ആരോപങ്ങളാണ് അവർക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ ക്രിസ്ത്യൻ സമൂഹം വലിയ ദുഖത്തിലാണെന്നും കന്യാസ്ത്രീമാരുടെ മോചനത്തിന് അതിവേഗ നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
Advertisements