പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷൻ പുന്നയ്ക്കൽ ചുങ്കം മലയാറ്റൂർ കുന്നുംപുറം ഐശ്വര്യ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷൻ പുന്നയ്ക്കൽ ചുങ്കം മലയാറ്റൂർ കുന്നുംപുറം ഐശ്വര്യ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷിലെ പനച്ചിക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടിവെള്ള പദ്ധതിയ്ക്കാണ് തുടക്കമായത്. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ ഇടപെടലിനെ തുടർന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. നിർമ്മാണം പൂർത്തിയാക്കിയ പദ്ധതി വഴി 36 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിച്ചു നൽകി. ഒരു വീട്ടിൽ ഒരു ടാപ്പ് എന്ന പദ്ധതിയ്ക്കും തുടക്കമിട്ടു. യോഗത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ജി്ല്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പനച്ചിക്കാട് പഞ്ചായത്ത് ്പ്രസിഡന്റ് ആനി മാമ്മൻ, നഗരസഭ അംഗം ഷീന ബിനു, കോൺഗ്രസ് നേതാവ് ജയൻ ബി.മഠം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles