നവതി നിറവിൽ വലിയ മെത്രാപ്പോലീത്താ. ആശംസകൾ നേർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

ചിത്രം : നവതി ആഘോഷിക്കുന്ന മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മിസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് ആശംസകൾ നേരുന്നു

Advertisements

മാരാമൺ : നവതി ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മിസ് തിരുമേനിയ്ക്ക് ആശംസകൾ നേരാൻ സഭാധ്യക്ഷനെത്തി. മാരാമണ്ണിലെ സമഷ്ടിയിലെത്തിയാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വലിയ തിരുമേനിയ്ക്ക് ആശംസകൾ നേർന്നത്. കുറിയാക്കോസ് അച്ചനായി വള്ളിക്കാട്ട് ദയറായിൽ താമസിക്കുന്ന കാലത്താണ് ഇരുവരും തമ്മിലുള്ള സൗ​​ഹൃദം തുടങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണച്ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചതും വലിയ മെത്രാപ്പോലീത്തായായിരുന്നു. ആത്മീയതയുടെ വറ്റാത്ത തെളിനീരുറവയായി കാലങ്ങളോളം ഒഴുകുവാൻ തിരുമേനിക്ക് കഴിയട്ടെയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസിച്ചു. ഫാ.ടി.എ.ഇടയാടി, ഫാ.സുനിൽ എബ്രഹാം, ഫാ.ജോബിൻ യോഹന്നാൻ, ഫാ.സിബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചു.

Hot Topics

Related Articles