എച്ച് ഡി എസ് ജീവനക്കാരെ സ്ഥിരപ്പെട്ടു ത്തുന്നതടക്കമുള്ള ആനുകൂല്ല്യങ്ങൾ നൽകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കേരള ഗവ:ഹോസ്പിറ്റൽ ഡവലവ് മെൻ്റ് സൊസൈറ്റി എംപ്ലോയീസ് കോൺഗ്രസ്(ഐ.എൻറ്റി.യു.സി)ൻ്റെ 14-ാo വാർഷിക സമ്മേളനം കോട്ടയം മെഡിക്കൽ കോളജ് പി ജി ആർ
ആഡിറ്റോറിയത്തിൽ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

ഗാന്ധിനഗർ: യു ഡി എഫ് അധികാരത്തിൽ വന്നാൽ
ഗവ: മെഡക്കൽ കോളേജ് ഹോസ്പിറ്റൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീവനക്കാരെ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകി സ്ഥിരപ്പെടുത്തുമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.കെ ജി എച്ച് ഡി എസ് എംപ്ലോയീസ് കോൺഗ്രസ്സ് [ഐ എൻ റ്റി യു സി] 14-ാം വാർഷിക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്യിക്കുന്നതൊടൊപ്പം ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള മഹാത്‌മ്യമുള്ള മനസ്സും ഉണ്ടാകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ മെഡിക്കൽ കോളേജ്കളുടെ പ്രവർത്തനവും ആരോഗ്യ മേഖലയും ഇന്ന് തകർന്നടിഞ്ഞിരിക്കുകയാണ്.യു ഡി എഫ് ൻ്റെ കാലത്ത് ആരംഭിച്ച മെഡിക്കൽ കോളേജ്കളുടെ പ്രവർത്തനം പോലും പൂർണ്ണതയിലെത്തിക്കാൻ എൽഡിഎഫ് സർക്കാരിന്സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡൻ്റ് തോമസ് കല്ലാടൻ അദ്ധ്യക്ഷത വഹിച്ചു എസ്. സുധാകരൻ നായർ,പി സി.അനിൽ, എസ് രാജീവ്,വി രാജേഷ്,ജെസ്റ്റിൻ ജോസഫ്, സാബു മാത്യു, രാജശ്രീ, ജോമോൻ ജോസഫ്, ബിനു.ജി. നായർ, മനോജ്, ശ്രീകാന്ത്, ജെയ്മോൻ, വിപിൻചാണ്ടി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles