സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനും മററുള്ളവരുടെ വിശ്വാസങ്ങളെ സഹിഷ്ണതയോടെ മാനിക്കാനുമുള്ള സംസ്കാരം കാത്തു സൂക്ഷിക്കുക: മന്ത്രി എ കെ ശശീന്ദ്രൻ

കോട്ടയം : സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനും മററുള്ളവരുടെ വിശ്വാസങ്ങളെ സഹിഷ്ണതയോടെ മാനിക്കാനുമുള്ള സംസ്കാരം കാത്തു സൂക്ഷിക്കുകയാണ് കാലികപ്രസക്തിയുള്ള വിഷയമെന്ന് സംസ്ഥാന വനം – വന്യജീവി വകുപ്പു മന്ത്രി ഏ.കെ. ശശീന്ദ്രൻ പറഞ്ഞു.

Advertisements

കോട്ടയത്ത് ഇന്ന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, ഗാന്ധിജി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ: ബാബു സെബാസ്റ്റ്യൻ, പ്രശസ്ത സാഹിത്യകാരി മതി മ്യൂസ് മേരി ജോർജ്ജ് എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
25001 രൂപയും, പ്രശസ്തി പത്രവും, പ്രശസ്ത ശില്പി രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്’.

കോട്ടയം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം എൻസിപി (എസ്) സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. . സംസ്ഥാന സഹകരണ -തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഭാരതത്തിൻ്റെ മതേതര കാഴ്ചപ്പാടിനെതിരേ വെല്ലുവിളി ഉയർത്തുവാൻ ആരെയും അനുവദിക്കരുതെന്നു അനുസ്മരണ പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. മോൻസ് ജോസഫ് എം.എൽ എ, അഡ്വ. വി.ബി. ബിനു, അഡ്വ. കെ. ആർ. രാജൻ,
സണ്ണി തോമസ്സ്,
ഫ്രാൻസിസ് തോമസ് , ലതികാ സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, സാബു മുരിക്കവേലി, ബാബു കപ്പക്കാല എന്നിവർ പ്രസംഗിച്ചു. ജോണി ലൂക്കോസ് മറുപടി പ്രസംഗം നടത്തി.

Hot Topics

Related Articles