നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എൻ.എസ്.ഒ.) 75-ാം വാർഷികവും ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 60-ാം വാർഷികവും നടത്തി

കൊല്ലം: നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എൻ.എസ്.ഒ.) 75-ാം വാർഷികവും ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 60-ാം വാർഷികവും പ്രമാണിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
കോളേജ് കാമ്പസിൽ നടന്ന വിപുലമായ പരിപാടികൾക്ക് ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഷീബ എം.ജെ. സ്വാഗതം ആശംസിച്ചു. ഡോ. ടി.കെ. ഷഹൽ ഹസൻ മുസലിയാർ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. ഷെഹ്നാസ് എസ്.ആർ. ആമുഖ പ്രസംഗം നിർവഹിച്ചു.

Advertisements

എൻ.എസ്.ഒ. കേരള, ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. വിബീഷ് ഇ.എം., ഐ.എസ്.എസ്. മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.ഒ. നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ കുമാരി.വൈഷ്ണവി യു , കുമാരി. ശ്രീലക്ഷ്മി എസ് പൈ എന്നിവർക്ക് ടി.കെ.എം. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഷീബ എം.ജെ. സമ്മാനങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. റുക്സാന സുൽത്താന എ.എച്ച് , ഫിറോസ്ഖാൻ എ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായ നിഷി എച്ച് എന്നിവർ ആശംസ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻ.എസ്.ഒ. അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചാറക്കാട്ട് നന്ദി പ്രകാശിപ്പിച്ചു
ഉച്ചയ്ക്ക് ശേഷം, ഡോ. ആർ. സുഭാഷ് ‘ദേശീയ വികസനത്തിന് എൻ.എസ്.ഒ. സർവേകളുടെ പ്രസക്തി’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ശ്രീഹരി ബി. സ്റ്റാറ്റിസ്റ്റിക്സിലെ കരിയർ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. എൻ.എസ്.ഒ ഓഫിസിന്റെ 75ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വളപ്പിൽ വൃക്ഷത്തൈ നടീൽ പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഷീബ എം.ജെ., ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. വിബീഷ് ഇ.എം, ഐ.എസ്.എസ്, എൻ.എസ്.ഒ. അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. ജോമോൻ കുഞ്ചാറക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

Hot Topics

Related Articles