ഫോട്ടോ:വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിക്കും ആവശ്യമായ കതിർകറ്റകൾ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി വെള്ളി ഉരുളിയിലാക്കി ശിരസിലേറ്റി മണികിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.
വൈക്കം:കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി നടത്തിയ നിറയും പുത്തരിയും ഭക്തിനിർഭരമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയോടനുബന്ധിച്ച് ഒരുക്കിയ കതിർ കറ്റകൾ വ്യാഘ്രപാദത്തറയിൽ എത്തിച്ച് മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, അനുപ്നമ്പൂതിരി, ജിഷ്ണു ദാമോധർ,ജീവേശ്, കീഴ്ശാന്തിമാരായ എറാഞ്ചേരി ദേവൻ കൊളായി ശങ്കരൻ നമ്പൂതിരി,വടശേരി ഹരി, വടശ്ശേരിഅനിയൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തി.നിറയും പുത്തരിക്കും ആവശ്യമായ കതിരുകൾ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇല്ലി,നെല്ലി,ചൂണ്ട,കടലാടി ,ആൽ,മാവ്, പ്ലാവ്,ഇലഞ്ഞി, വെള്ളിപ്പാല,കരികൊടി എന്നി ഇലകളോടൊപ്പം ചേർത്താണ് കതിർക്കറ്റക്കൾ ഒരുക്കിയത്.
മേൽശാന്തി ടി.ഡി.നാരായണൻ നമ്പൂതിരി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിലെത്തിത്തിച്ചു. വൈക്കത്തപ്പന്റെ ശ്രീ കോവിലിലും ഉപദേവത മാരുടെ ശ്രീകോവിലിലും നിറയും പുത്തരിയും സമർപ്പിച്ച ശേഷം ഭക്തർക്ക് കതിർകുലകൾപ്രസാദമായി നല്കി. നിറയും പുത്തരിയും ദർശിച്ചു സായൂജ്യം നേടുവാൻ നിരവധി ഭക്തരും ക്ഷേത്രത്തിലെ ത്തായിരുന്നു.നിറയും പുത്തരി നാളിൽ ഉപദേശക സമിതിഅംഗം ഓമന മുരളിധരൻ കതിർ കറ്റകൾ കൊടിമര ചുവട്ടിൽ സമർപ്പിച്ചു.
മൂത്തേടത്ത് കാവ് ഭഗവതിക്ഷേത്രം, കൂട്ടുമ്മേൽദേവി ക്ഷേത്രം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യക്ഷേത്രം, വടയാർ ഇളങ്കാവ് ദേവി ക്ഷേത്രം, വൈക്കം ഇണ്ടംതുരുത്തിൽ ദേവി ക്ഷേത്രം, ഉദയനാപുരം ചാത്തൻകുടിദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും നിറപുത്തരി ആഘോഷിച്ചു.