കന്യാസ്ത്രീകളുടെ അറസ്റ്റ് : ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥനം കോട്ടയം ,ഇടുക്കി, കോട്ടയം സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി

കോട്ടയം : ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥനം കോട്ടയം ,ഇടുക്കി, കോട്ടയം സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ കന്യസ്ത്രീകൾക്കു എതിരെ ഉള്ള അക്രമണത്തിലും, അറസ്റ്റിലും, ഭരണകൂടം ഭീകരതക്കും എതിരെ കോട്ടയം ഗാന്ധി സ്‌ക്വറിൽ പ്രതിഷേധ ജ്വാല നടത്തി. മുൻ കേന്ദ്ര സെക്രട്ടറി ഷിജോ കെ മാത്യു ഉത്ഘാടനം ചെയ്തു. യുവജപ്രസ്ഥാന സെൻട്രൽ റീജിയണൽ സെക്രട്ടറി ഡാനി രാജു അദ്ധ്യക്ഷത വഹിച്ചു. സനു മാത്യു മുഖ്യ പ്രഭാഷണം നടത്തി. റോണി ചേലമറ്റം, എബെൽ ഷിബു, ലിജിൻ കെ സണ്ണി, രാഹുൽ , ജെഫറി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles