കോട്ടയം : കെ പി പി എൻ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഗേറ്റ് മീറ്റിംഗ് നടത്തി.
തൊഴിലാളികളുടെ സ്ഥിരം നിയമനം വേഗത്തിൽ ആക്കുക , സി എൽ ആർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഇ എസ് ഐ , പി എഫ് എന്നിവ നൽകുക , കമ്പനി വൈവിധ്യവത്കരണം ഉടൻ നടപ്പിലാക്കുക , അസംസ്കൃത വസ്തുക്കൾ കൃത്യമായി ശേഖരിക്കുക , ഉല്പാദനം തടസപ്പെടുത്താതെ ഇരിക്കുക , യൂട്ടിലിറ്റി പ്ലാന്റിൽ ബി ഒ ഇ ഉള്ള ഇദ്യോഗസ്ഥന് ചാർജ് കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മീറ്റിംഗ് നടന്നത്.
Advertisements
പി. വി പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. ബി മോഹനൻ , കെ എസ് സന്ദീപ്, ജെറോം കെ ജോർജ്ജ് എന്നിവർ സംസാരിച്ചു.