വടവാതൂരിന് ഇനി ഉത്സവകാലം; വടവാതൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിങ്കളാഴ്ച കൊടിയേറും; അഞ്ചാം പുറപ്പാട് മാർച്ച് 25 ന്

വടവാതൂർ: വടവാതൂരിന് ഉത്സവഛായ നൽകി മാർച്ച് 21 തിങ്കളാഴ്ച വടവാതൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറും. വൈകിട്ട് ഏഴരയ്ക്ക് ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനര് ഉത്സവത്തിന് കൊടിയേറ്റും. ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ നാലിന് ക്ഷേത്രത്തിൽ പള്ളിയുണർത്തൽ. അഞ്ചിന് നിർമ്മാല്യദർശനം, 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. രാവിലെ ഏഴരയ്ക്ക് കൊടിക്കൂറയ്ക്ക് സ്വീകരണം എന്നിവ നടക്കും.

Advertisements

കൊടിയേറ്റിന് ശേഷം രാത്രി എട്ടിന് തിരുവരങ്ങ് ഉദ്ഘാടനവും ആദരിക്കലും ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പൻ നിർവഹിക്കും. തുടർന്ന് ടീം അപൂർവരാഗാസിന്റെ ഡാൻസ്. രണ്ടാം ഉത്സവദിവമായ മാർച്ച് 22 ചൊവ്വാഴ്ച ക്ഷേത്രത്തിൽ രാവിലെ ഏഴിന് ശ്രീബലി. 11 ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി എന്നിവ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

23 ന് രാവിലെ 11 ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഒൻപതിന് കൊടിക്കീഴിൽ വിളക്ക്. രാത്രി 07.30 ന് കഥകളി കിരാതം. 24 ന് ഉച്ചയ്ക്ക് 12 ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചരയ്ക്ക് സർവൈശ്വര്യപൂജ. രാത്രി 09.30 ന് വിളക്കിനെഴുന്നെള്ളത്ത്. രാത്രി ഏഴിന് മാനസജപലഹരി. അഞ്ചാം ഉത്സവദിവസമായ മാർച്ച് 25 വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിൽ അഞ്ചാം പുറപ്പാട് നടക്കുക. രാവിലെ 11 ന് ഉത്സബലി നടക്കും. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി 09.30 ന് അഞ്ചാം പുറപ്പാടും വിശേഷാൽദീപക്കാഴ്ചയും നടക്കും. രാത്രി 07.30 ന് ക്ഷേത്രത്തിൽ ചാക്യാർകൂത്ത് നടക്കും.

ഏഴാം ഉത്സവദിവസമായ മാർച്ച് 27 നാണ് പള്ളിവേട്ട നടക്കുക. ഉച്ചയ്ക്ക് 12 ന് ഉത്സവബലി ദർശനം. തുടർന്നു പള്ളിവേട്ട സദ്യ നടക്കും. വൈകിട്ട് അഞ്ചിന് വലിയ ശ്രീബലിയും, ദേശവിളക്കും. രാത്രി 11.30 ന് പള്ളിനായാട്ട്. രാത്രി ഏഴരയ്ക്ക് സംഗീതക്കച്ചേരി. മാർച്ച് 28 ന്്്്്്്്്്്്്്്്്്് ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടക്കും. രാവിലെ 11 മുതൽ ആറാട്ട് സദ്യ. വൈകിട്ട് ഏഴിന് ഡാൻസ്. രാത്രി എട്ടരയ്ക്ക് ഭക്തിമധുരോത്സവ്.

വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്. വൈകിട്ട് അഞ്ചിന് തേവർകുന്ന് മഹാദേവക്ഷേത്രത്തിലും, ആറിന് എസ്.എൻ.ഡി.പിയിലും, 06.30 ന് എൻ.എസ്.എസ് കരയോഗത്തിലും ഏഴരയ്ക്ക് താഴത്തിടത്തിൽ ധർമ്മശാസ്താക്ഷേത്രത്തിലും സ്വീകരണം നൽകും. തുടർന്ന്, ചേർത്തല ഹരീശ്രീ ബ്രദേഴ്‌സിന്റെ ആറാട്ട് കച്ചേരി നടക്കും. രാത്രി ഒൻപതിന് ആറാട്ട് എതിരേൽപ്പ്. രാത്രി 12 ന് കൊടിയിറക്ക്, വലിയകാണിക്ക എന്നിവ നടക്കും.

Hot Topics

Related Articles