മകൾ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ അമ്മയെ കാണാനില്ല; 72കാരിയുടെ മൃതദേഹം കണ്ടെത്തിയത് 30 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന്; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട; 72കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ പന്നിവിഴ സ്വദേശി അന്നമ്മ ചാക്കോ ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. മകൾ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

അന്നമ്മ ചാക്കോ വീട്ടിലെ 30 അടി താഴ്ചയും എട്ടടി വെള്ളവുമുള്ള കിണറ്റിലാണ് ചാടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മകൾ റിഞ്ചു പള്ളിയിൽ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. അതിനുശേഷം ആണ് ചാടിയതെന്ന് സംശയിക്കുന്നു. രോഗങ്ങൾ മൂലമുള്ള മാനസിക പ്രയാസം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂർ ഫയർഫോഴ്സിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ ജോൺ, സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ, യൂസുഫ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് പൊലീസിനെ അറിയിച്ചു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles