നാഷണലിസ്റ്റ് കിസാൻ സഭ തിരുവല്ല നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം എൻ സി പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ. ജിജി വട്ടശേരിൽ നിർവ്വഹിച്ചു. എൻ കെ എസ് ജില്ലാ പ്രസിഡന്റ് ശ്രീ. രഞ്ജിത് പി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. എൻ കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, എൻ സി പി ജില്ലാ വൈസ് പ്രസിഡന്റുമായ പി.ജെ ജോൺസൻ, ജില്ലാ വൈസ് പ്രസിഡന്റ് ഫിലിപ്പ് പി ജോൺ ജില്ലാ സെക്രട്ടറി സുരേഷ് എൽ എസ്, ജില്ലാ കമ്മറ്റി അംഗം ശ്രീകുമാർ കുമ്പനാട് എന്നിവർ ആശംസയർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. ബിജു ചവറുപുരയിടം പ്രസിഡന്റ് ആയും ജേക്കബ് ജോൺ, രമേശ് കുമാർ ജനറൽ സെക്രട്ടറിമാരയും മനു താന്നിക്കൽ ട്രഷറർ ആയും 15 അംഗ ബ്ലോക്ക് കമ്മറ്റി തിരഞ്ഞെടുത്തു.
Advertisements