കുമരകം: കുമരകം താജ് ഹോട്ടലിലെ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരേ പ്രതികരിച്ച തൊഴിലാളികൾക്കും യൂണിയൻ നേതാക്കൾക്കുമെതിരേ കള്ളക്കേസുകൾ കൊടുത്ത മാനേജ്മെന്റിന്റെ പ്രവണതകൾക്കും , തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കും എതിരെ എ ഐ റ്റി യു സി പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു.
നിയമപരമായി തൊഴിലാളികൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വക്കുകയും, സംഘടനാ സ്വാതന്ത്ര്യം തടസപ്പെടുത്തുകയുമാണ് താജ് മാനേജ്മെൻ്റ് ചെയ്തു വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോട്ടൽ മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികൾക്കെതിരേ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുവാൻ എ ഐ റ്റി യു സി കുമരകം പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു. എ ഐ റ്റി യു സി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സത്യൻ നേരേമടയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എ ഐ റ്റി യു സി വർക്കിങ്ങ് കമ്മറ്റി അംഗം അഡ്വ: ബിനുബോസ് ഉത്ഘാടനം ചെയ്തു. സി പി ഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ, കിസാൻസഭ ജില്ലാ വൈസ്: പ്രസിഡന്റ് സി വി ചെറിയാൻ, സി പി ഐ ലോക്കൽ സെക്രട്ടറി എ പി സലിമോൻ , പാർട്ടി മണ്ഡലം കമ്മറ്റിയംഗം ഷിജോ ഇടവന്നലശ്ശേരി, എഐറ്റിയുസി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുരേഷ് കോട്ടമൂല തുടങ്ങിയവർ സംസാരിച്ചു.