ആലപ്പുഴയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ സ്പാൻ തകർന്ന് ഏഴ് തൊഴിലാളികൾ വെള്ളത്തിൽ വീണു; രണ്ട് പേരെ കാണാനില്ല; അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്നുവീണ് തൊഴിലാളികൾ വെള്ളത്തിൽ വീണു. ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ ആണ് തകർന്നുവീണത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. ഇതിൽ രണ്ട് പേരെ കാണാനില്ല. മറ്റുള്ളവർ നീന്തി കരക്കെത്തിയിരുന്നു. കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാ​ഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്.

Advertisements

Hot Topics

Related Articles