തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ
ദലിതരേയും സ്ത്രീകളെയും
അക്ഷേപിച്ച
അടൂർ ഗോപാലകൃഷ്ണന്റെ നടപടി ജാതീയമായ സങ്കുചിതത്വവും അതിരു കടന്നതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമിദ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ അടൂർ തയ്യാറാവണം.
അദ്ദേഹത്തിനെതിരെ കേസെടുക്കണം.
സാംസ്കാരിക നായകരുടെ ഉള്ളകത്തിൽ പോലും വരേണ്യ ബോധവും പുരുഷ മേധാവിത്വ മനോഭാവവും കുടിയിരിക്കുന്നു എന്നത് ബോധ്യപ്പെടുത്തുന്നതാണ് അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ.
ഇത്തരം പ്രസ്താവനകളെ തിരുത്തേണ്ടതിനു പകരം മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ പിന്തുണയുമായി രംഗത്തെത്തുന്നത് അപകടകരമാണ്.
കലാ- സാംസ്കാരിക രംഗത്ത് വനിതകളും ദലിത് വിഭാഗങ്ങളും നൽകിയിട്ടുള്ള സംഭാവനകളെ തമസ്കരിക്കുന്നതാണ് അടൂരിന്റെ വാക്കുകൾ.
സാംസ്കാരികവും
നവോഥാനവും എന്നത് വർണ ബോധത്തെ സംരക്ഷിക്കലല്ല എന്ന് അടൂരിനെ
പോലെയുള്ളവർ തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.