വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസത്തോട് ഭാഗമായി നടന്ന ഔഷധ സേവയും ഔഷധ കഞ്ഞി വിതരണവും ഭക്തിസാന്ദ്രമായി. മേൽശാന്തി യദുകൃഷ്ണൻ ഓഷധ സേവക്ക് കാർമികനായി. പ്രകൃതിയിൽ നിന്നും ലഭിച്ച 64 ഔഷധങ്ങൾ ചേർത്ത് ഒരുക്കിയ ഔഷധ മരുന്നും കഞ്ഞിയും സേവിക്കാൻ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിൽ കഴിഞ്ഞ 25 വർഷമായി കർക്കിടക മാസത്തിൽ ഔഷധസേവയും ഔഷധ കഞ്ഞിയും നടന്നു വരുന്നു ക്ഷേത്രം പ്രസിഡണ്ട് വി. ആർ. വിശ്വനാഥൻ, സെക്രട്ടറി മനോജ്, പി.ആർ. രാധാകൃഷ്ണൻ , ബി.രാജൻ, വി.എം. ബാബു ശശിധരൻ പിളള, എം.വി.ഷാജി, കെ. അരുൺ , പി.പി. ബാബു എന്നിവർ നേതൃത്വം വഹിച്ചു.
Advertisements