പാക്കിസ്ഥാൻ്റെ ഡേറ്റാ ബേസിൽ നിന്നുള്ള ബയോമെട്രിക് രേഖകൾ ; പാക്കിസ്ഥാൻ വോട്ടർ സ്ളിപ്പുകൾ : പെഹൽഗാമിലെ ഭീകരർ പാക്കിസ്ഥാനിൽ നിന്ന് തന്നെ

ഡല്‍ഹി: ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജൻസികള്‍.ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ലഷ്കറെ ഭീകരന്മാരായ സുലെമാൻ ഷാ (ഫൈസല്‍ ജാട്ട്), അബു ഹംസ(അഫ്ഗാൻ), യാസിർ (ജിബ്രാൻ) എന്നിവരെയാണ് ജൂലൈ 28-ന് ഓപ്പറേഷൻ മഹാദേവ് എന്നു പേരിട്ട സെെനികനടപടിയിലൂടെ സുരക്ഷാസേന വധിച്ചത്.

Advertisements

പാകിസ്താന്റെ നാഷണല്‍ ഡേറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി (എൻഎഡിആർഎ)യില്‍നിന്ന് ലഭിച്ച ബയോമെട്രിക് രേഖകള്‍, ലാമിനേറ്റ് ചെയ്ത വോട്ടർ സ്ലിപ്പുകള്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ഡേറ്റ, ജിപിഎസ് വിവരങ്ങള്‍ എന്നിവയില്‍നിന്നാണ് മൂന്ന് ഭീകരരുടെയും പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ++ കാറ്റഗറി ഭീകരവാദിയായ സുലെമാൻ ആയിരുന്നു പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനും വെടിവെപ്പിന് നേതൃത്വം നല്‍കിയതും. എ ഗ്രേഡ് കമാൻഡറായ അബു ഹംസ സുലെമാന്റെ അടുത്ത അനുയായിയാണ്. മൂന്നാമനായ യാസിറും എ ഗ്രേഡ് കമാൻഡറാണ്. പാക് തിരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ച രണ്ട് തിരിച്ചറിയല്‍ കാർഡുകള്‍, തകർന്ന സാറ്റലൈറ്റ് ഫോണില്‍നിന്ന് മൈക്രോ എസ്ഡി കാർഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഈ എസ്ഡി കാർഡില്‍നിന്ന് വിരലടയാളം, ഫേഷ്യല്‍ സ്കാൻ, കുടുംബവിവരങ്ങള്‍, മേല്‍വിലാസം തുടങ്ങി പ്രാധാന്യമേറിയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭീകരവാദികളെ വധിച്ച സ്ഥലത്തുനിന്ന് പാകിസ്താനിലെ കറാച്ചിയില്‍ നിർമിച്ച കാൻഡിലാൻഡ്, ചോക്കോമാക്സ് തുടങ്ങിയ ചോക്കലേറ്റുകളുടെ കൂടുകളും കണ്ടെടുത്തിട്ടുണ്ട്. 2024 മേയ്മാസത്തില്‍ പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് അയച്ച ചരക്കുകളില്‍ ഉള്‍പ്പെട്ടവയാണിത്.

2022 മേയിലാണ് മൂന്നു ഭീകരരും ഗുരെസ് സെക്ടർവഴി ഇന്ത്യയിലേക്ക് കടന്നത്. പഹല്‍ഗാം ആക്രമണത്തിന് തലേന്ന് ബൈസരണില്‍നിന്ന് കഷ്ടിച്ച്‌ രണ്ടുകിലോമീറ്റർ അകലെയുള്ള ഹില്‍ പാർക്കിന് അടുത്തുള്ള ഒളിയിടത്തിലെത്തി. നേരത്തെ അറസ്റ്റിലായ രണ്ട് പ്രദേശവാസികള്‍- പർവൈസും ബഷീറുമാണ് ഇവർക്ക് ഭക്ഷണവും അഭയസ്ഥാനവും ഒരുക്കിയത്.

Hot Topics

Related Articles