കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ആകാശപ്പാതയ്ക്ക് സമീപം തടിയുമായി എത്തിയ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. കോട്ടയത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തടി ലോറിയുടെ ടയറാണ് പഞ്ചറായത്. ആകാശപ്പാതയുടെ നടുവിൽ എത്തിയപ്പോഴാണ് ലോറിയുടെ ടയർ പഞ്ചറായത്. ഇതേ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടതോടെ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. തുടർന്ന് ടയർ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.
Advertisements





