പത്തനംതിട്ട : വളര്‍ത്തു നായയുടെ പിന്നാലെ വീട്ടിലേക്ക് പുലി ഓടിക്കയറി. പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഉടൻ കൂട് സ്ഥാപിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
Advertisements