കോട്ടയം: ജില്ലയില്‍ 68 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 117 പേര് രോഗമുക്തരായി. 1572 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 24 പുരുഷന്മാരും 36 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 881 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446736 പേര്
കോവിഡ് ബാധിതരായി. 444521 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-10
രാമപുരം, ഏറ്റുമാനൂര്‍-6
കാഞ്ഞിരപ്പള്ളി-4
ചിറക്കടവ്, കറുകച്ചാല്‍, മാടപ്പള്ളി-3
തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, അതിരമ്പുഴ, തീക്കോയി-2
പാറത്തോട്, ഞീഴൂര്‍, എലിക്കുളം, കരൂര്‍, പാലാ, ചങ്ങനാശേരി, ഭരണങ്ങാനം, ചെമ്പ്, നീണ്ടൂര്‍, കുറവിലങ്ങാട്, പായിപ്പാട്, വാഴപ്പള്ളി, പനച്ചിക്കാട്, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, തൃക്കൊടിത്താനം, വാഴൂര്‍, തിടനാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുത്തോലി, നെടുംകുന്നം, അകലക്കുന്നം, മാഞ്ഞൂര്‍-1