മാനസികാരോഗ്യം മെച്ചപ്പെടുത്താം; സമ്മർദ്ദം കുറയ്ക്കാം; വ്യായാമത്തിൻ്റെ ഗുണങ്ങൾ അറിയാം…

ഭാരം കുറയ്ക്കാൻ വേണ്ടി ഒട്ടുമിക്ക ആളുകളും ജിമ്മിൽ പോകാറുണ്ട്. ചിലർ സ്വന്തമായി വ്യായാമങ്ങൾ ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും മെച്ചപ്പെടുത്താൻ സഹായിക്കും. നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും, സന്തോഷത്തോടെ ഇരിക്കാനും, കാര്യങ്ങൾ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Advertisements

1.മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ തലച്ചോർ എൻഡോർഫിനുകൾ, സെറോടോണിൻ, ഡോപമൈൻ എന്നിവയെ പുറത്തുവിടുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും അരമണിക്കൂർ നടക്കുന്നതുപോലും ഇത്തരം മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു.

2. ഉത്കണ്ഠ കുറയ്ക്കുന്നു

ദിവസവും വ്യായാമം ചെയ്യുന്നവരിൽ ഉത്കണ്ഠയും കുറവായിരിക്കും. വ്യായാമം ചെയ്യുമ്പോൾ ചിന്തകളെ കുറിച്ച് നിങ്ങൾ മറക്കുകയും അതിലൂടെ സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാനും സാധിക്കുന്നു. ഇതിലൂടെ ഉത്കണ്ഠ, വിഷാദം എന്നിവ ഇല്ലാതാകുന്നു.

3. ഉറക്കവും ഊർജ്ജവും മെച്ചപ്പെടുന്നു

വ്യായാമം ചെയ്യുന്നതിലൂടെ നന്നായി ഉറങ്ങാൻ സാധിക്കുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും വിശ്രമം ലഭിക്കാനും സഹായിക്കുന്നു. നന്നായി ഉറങ്ങി കഴിഞ്ഞാൽ തന്നെ പകുതി പ്രശ്നങ്ങളും മാറിക്കിട്ടും. എല്ലാ ദിവസവും ഊർജ്ജത്തോടെ കാര്യങ്ങൾ ചെയ്യാനും ഇതിലൂടെ സാധിക്കും.

4. ആത്മവിശ്വാസം ലഭിക്കും

വ്യായാമം ചെയ്യുമ്പോൾ ശരീരത്തെ മാത്രമല്ല മനസിനെയും നിങ്ങൾ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസവും വ്യായാമം ചെയ്താൽ മാനസികമായി ശക്തരാവുകയും കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയും ചെയ്യുന്നു.

5. ഗുണം

ദിവസവും വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഇത് നിങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കുന്നു.

Hot Topics

Related Articles