അച്ചായനും പിള്ളാരും പായിപ്പാടൻ ചുണ്ടനുമായി ഇന്ന് കളത്തിലിറങ്ങുന്നു..! ചില കണക്കുകൾ തീർക്കാനും ചില കണക്കുകൾക്ക് മറുപടി പറയിക്കാനും അച്ചായൻ ഇന്ന് ഓളപ്പരപ്പിൽ തുഴയെറിയും..!

കോട്ടയം: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ട നെഹ്‌റു ട്രോഫിയും ഓളപ്പരപ്പിലെ രാജാവിന്റെ കിരീടവും തലയിലണിയാൻ ആച്ചായനും പിള്ളാരും ഇന്ന് ഓളപ്പരപ്പിലിറങ്ങുന്നു. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ പായിപ്പാടൻ ചുണ്ടനിലാണ് അച്ചായൻസ് ജുവലറി ഉടമ ടോണി വർക്കിച്ചന്റെ നേതൃത്വത്തിലുള്ള സംഘം ഓളപ്പരപ്പിൽ മിന്നൽ പിണറാകാനിറങ്ങുന്നത്. ഓഗസ്റ്റ് 10 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് കുമരകം വടക്കുംകര ക്ഷേത്രത്തിനു സമീപം കൊട്ടത്തോട്ടിലാണ് ടോണി വർക്കിച്ചനും സംഘവും പായിപ്പാടനിലേറുന്നത്. വൈകിട്ട് മൂന്നിനു മന്ത്രി വി.എൻ വാസവൻ ട്രയൽ റൺ ഉദ്ഘാടനം ചെയ്യും. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ക്യാപ്റ്റൻ ടോണി വർക്കിച്ചൻ ട്രയൽസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും.

Advertisements

Hot Topics

Related Articles