ചൂടുകാലവും തണ്ണീര്‍മത്തനും; ഗുണങ്ങളും ദോഷങ്ങളും അറിയാം

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും ക്ഷീണവും ശമിപ്പിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് പോഷണം നല്‍കാനും തണ്ണീര്‍മത്തന്‍ ഉപകരിക്കുന്നു.
തണ്ണീര്‍ മത്തനില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. തണ്ണീര്‍ മത്തന്റെ പുറം ഭാഗത്തോട് ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗത്ത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Advertisements

ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണീര്‍മത്തന്‍ ബിപിയുള്‍പ്പടെ പല രോഗങ്ങള്‍ക്കുള്ള സ്വാഭാവികമായ മരുന്നുമാണ്. വിറ്റാമിനുകളും മിനറലുകളുമുള്ള തണ്ണീര്‍മത്തന്‍ ത്വക്ക് രോഗങ്ങള്‍ക്ക് ഉത്തമമാണ്. മുടി തഴച്ച് വളരാന്‍ ദിവസവും ഒരു കപ്പ് തണ്ണിമത്തന്‍ കുടിക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പും കൊളസ്ട്രോളും അന്നജവും കുറഞ്ഞ തണ്ണീര്‍മത്തനില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ജലാംശവുമുണ്ട്. പ്രോടീനിന്റെ അളവ് കുറവാണെങ്കിലും സിട്രിലൈന്‍ എന്ന അമിനോ ആസിദ് ധാരാളമായി തണ്ണീര്‍മത്തനിലുണ്ട്. ഈ അമിനോ ആസിഡ് ശരീരത്തില്‍ വെച്ച് അര്‍ജനൈന്‍ എന്ന അമിനോ ആസിഡായി മാറുന്നു. ഈ അമിനോ ആസിഡ് രക്തക്കുഴലുകളെ മൃദുവാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തണ്ണിമത്തന്‍ ഉത്തമം തന്നെ. എന്നാല്‍ അമിതമായാല്‍ ഇവയിലെ ലൈസോപീനും സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാര്‍ ആയി മാറും. അത് ദഹനകുറവിനും വയറു കമ്പിക്കലിനും വായുപ്രശ്‌നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലുള്ളതിനാല്‍ തണ്ണിമത്തന്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും. അമിതമായി മദ്യപാനം നടത്തുന്നവര്‍ മിതമായ അളവില്‍ തണ്ണിമത്തന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

Hot Topics

Related Articles