ലൂർദിയൻ ബാസ്കറ്റ്ബോൾ ഫോട്ടോഗ്രഫി അവാർഡ് : ഇ.വി. രാഗേഷിനും ശ്രീകുമാർ ആലപ്രയ്ക്കും ജോൺ മാത്യുവിനും അവാർഡ്

കോട്ടയം : ലൂർദിയൻ ബാസ്കറ്റ്ബോൾ ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 01 വരെ നടന്ന ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ പ്രസിദ്ധികരിച്ച മികച്ച ചിത്രത്തിനുള്ള പുരസ്കാരം 10,001 രൂപയും ഫലകവും മാതൃഭൂമിയിലെ *ഇ.വി. രാഗേഷ്*  നേടി. ജൂലൈ 31 നു മാതൃഭൂമി പത്രത്തിൽ പ്രസിദ്ധികരിച്ച ചിത്രമാണ് അവാര്‍ഡിന് അർഹമായത്.

Advertisements

ജൂലൈ 31ന് കേരള കൗമുദിയിൽ പ്രസിദ്ധികരിച്ച *ശ്രീകുമാർ ആലപ്രയുടെ* ചിത്രം രണ്ടാം സ്ഥാനത്തിന് അര്‍ഹമായി. ഓഗസ്റ്റ് രണ്ടിന് ദീപികയിൽ പ്രസിദ്ധീകരിച്ച *ജോൺ മാത്യുവിന്‍റെ* ചിത്രത്തിനാണ് മൂന്നാം സ്ഥാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

7,501 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് രണ്ടാം സ്ഥാനത്തിനും, 5,001 രൂപയും  ഫലകവുമടങ്ങിയ അവാര്‍ഡ് മൂന്നാം സ്ഥാനത്തിനും ലഭിക്കും.

Hot Topics

Related Articles