തൻ്റെ മുഖം പതിച്ച ചിത്രവുമായി പ്രതിഷേധം : തൻ്റെ ചിത്രം സമരത്തിന് ഉപയോഗിച്ചതിന് എതിരെ മിൻ്റെ ദേവി : ആരാണ് പ്രിയങ്ക ഗാന്ധി എന്ന് ചോദ്യം

പട്ന: തന്റെ പേരും ചിത്രവും ടി ഷർട്ടില്‍ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാർ സ്വദേശിനി മിന്റ ദേവി.എന്റെ മുഖം ടി ഷർട്ടില്‍ പതിപ്പിച്ച്‌ ധരിച്ച്‌ എന്നെ എതിർക്കാൻ പ്രിയങ്കാ ഗാന്ധി ആരാണ്?. രാവിലെ മുതല്‍ ഞാൻ പ്രശ്നങ്ങള്‍ നേരിടുകയാണ്. ആളുകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തകർ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, മിന്റ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Advertisements

ബിഹാറില്‍ എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയില്‍ 124 വയസ്സുള്ള മിന്റ ദേവിയെന്ന സ്ത്രീയെ കന്നിവോട്ടറായി ഉള്‍പ്പെടുത്തിയെന്നാരോപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷം പാർലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷനെ പരിഹസിച്ച്‌, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാർലമെന്റിലെത്തിയത്. സമ്മേളനം ആരംഭിക്കുന്നതിനുമുൻപ് പുറത്തുനടത്തിയ പ്രതിഷേധപ്രകടനവും ഈ ടി ഷർട്ട് ധരിച്ചായിരുന്നു. പ്രിയങ്കാഗാന്ധി അടക്കമുള്ളവർ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് കഴിഞ്ഞദിവസം സഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് മിന്റയുടെ പ്രതികരണം. വോട്ടർ ഐഡിയില്‍ ജനിച്ച വർഷം 1900 എന്ന് രേഖപ്പെടുത്തിയതാണ് പിശകിന് കാരണമെന്നും ആധാറിലെ തന്റെ ജനനവർഷം 1990 ആണെന്നും മിന്റ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഹാറിലെ സിവാൻ സ്വദേശിനിയായ മിന്റ വീട്ടമ്മയാണ്. 35-കാരിയായ ഇവർ ദാരൗന്ദ നിയോജകമണ്ഡലത്തിലെ വോട്ടറാണ്. ഞാനൊരു വീട്ടമ്മയാണ്. തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും കരുവാക്കുന്നതിലും ദുഃഖമുണ്ട്. വോട്ടർ ഐഡി തിരുത്തിത്തരണമെന്നത് മാത്രമാണ് തന്റെ അപേക്ഷ, മിന്റ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വോട്ടർ ഐഡിയിലെ പിശക് രണ്ടുദിവസം മുൻപാണ് മിന്റയുടെ ശ്രദ്ധയില്‍പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഇടപെടേണ്ട കാര്യമേയില്ല. എന്തുകൊണ്ടാണ് അവർ തലയിടുന്നത്, മിന്റ ആരാഞ്ഞു. വോട്ടർ ഐഡിയിലെ പിശകിന്റെ ഉത്തരവാദി താനല്ലെന്നും പിന്നെന്തിനാണ് പ്രിയങ്ക തന്നെ എതിർക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മിന്റയെ പ്രിയങ്ക പിന്തുണയ്ക്കുകയാണെന്ന് ചെയ്യുന്നതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത് എന്ത് പിന്തുണയാണ് എന്നായിരുന്നു മിന്റയുടെ ചോദ്യം. അവർ ധരിച്ചിരിക്കുന്ന ടി ഷർട്ടില്‍ എന്റെ മുഖവും പേരുമുണ്ട്. അവർ എന്റെ വിലാസം പരസ്യപ്പെടുത്തി. അവർ എന്തിന് എന്നെ പിന്തുണയ്ക്കണം. അവർ എന്റെ ആരാണ്. അവർ എന്റെ ബന്ധുവല്ല, മിന്റ കൂട്ടിച്ചേർത്തു.

Hot Topics

Related Articles