മേലുകാവുമറ്റം . മാർ സ്ലീവാ മെഡിസിറ്റി അംസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷിക ആഘോഷം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവുമറ്റത്തെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കായി ഒത്തു ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു അദ്ദേഹം പറഞ്ഞു. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയർ സർവീസിന്റെ ഫ്ലാഗ് ഓഫും മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. സെന്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, കെയ്ലിലാന്റ് സെന്റ് ലൂക്ക്സ് സി.എസ്.ഐ ചർച്ച് വികാരി റവ.ജെയിംസ് പി.മാമ്മൻ,ഫാമിലി ഫിസിഷ്യൻ ഡോ.ആൻ ടോമിന തോമസ് എന്നിവർ പ്രസംഗിച്ചു. ഒന്നാം വാർഷികത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ നേത്രരോഗപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ഒഫ്താൽമോളജി വിഭാഗത്തിലെ ഡോ.ജ്യോതി വി.എസ്. പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേലുകാവുമറ്റം മാർ സ്ലീവാ മെഡിസിറ്റി അംസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോം കെയർ സർവീസിന്റെ ഫ്ലാഗ് ഓഫ് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിക്കുന്നു. റവ.ഡോ.ജോർജ് കാരാംവേലിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ്, റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ജെയിംസ് പി.മാമ്മൻ, ഡോ.ആൻ ടോമിന തോമസ് തുടങ്ങിയവർ സമീപം.