കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ഭൗതികശാസ്ത്രവിഭാഗം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി സഹകരിച്ച് നാഷണൽ സ്പേസ് ഡേ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വൈവിധ്യപൂർണ്ണമായ മത്സരങ്ങളാണ് ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചത്.
Advertisements
ചിത്രരചന, പെൻസിൽ ഡ്രോയിങ്, ചെറുകഥാരചന, ഉപന്യാസരചന, റോക്കറ്റ് മോഡൽ നിർമ്മാണം, സ്പെയ്സ് ക്വിസ്, ചലച്ചിത്രനിരൂപണം തുടങ്ങിയ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയികളായ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒ സർട്ടിഫിക്കറ്റുകൾ നൽകും. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തെ അനുസ്മരിച്ചുകൊണ്ടാണ് പ്രസ്തുത പരിപാടികൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ഭൗതികശാസ്ത്രവിഭാഗം മേധാവി ഡോ. സജി അഗസ്റ്റിൻ, ഡോ.ടീന സെബാസ്റ്റ്യൻ ഡോ. സരിത കെ. ജോസ്, ഡോ. സൈജു തോമസ്, ഫിലിപ്പ് ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.