വൈക്കം കായലിൽ ഓളം തല്ലുമ്പോൾ പുസ്തക പ്രകാശനം ആഗസ്റ്റ് 16 ശനിയാഴ്ച

കോട്ടയം:603 ദിവസം നീണ്ട വൈക്കം സത്യാഗ്രഹസമരത്തെ ആസ്പദമാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി.ജയകുമാർ രചിച്ച ബാലസാഹിത്യ കൃതി ‘വൈക്കം
കായലിൽ ഓളം തല്ലുമ്പോൾ’ പ്രകാശനം ആഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് അഞ്ചിന് കോട്ടയം
പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും.

Advertisements

തിരുവഞ്ചൂർ
രാധാകൃഷ്ണൻ എം.എൽഎ പുസ്തകം ഏറ്റുവാങ്ങും . പബ്ലിക് ലൈബ്രറി പ്രസിഡന്റ്
എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ഷാജി വേങ്കടത്ത്
എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ, മാനേജിംഗ് കമ്മിറ്റി
അംഗങ്ങളായ അഡ്വ.വി.ബി ബിനു , റബേക്ക ബേബി ഐപ്പ് ഗ്രന്ഥകർത്താവ്
വി.ജയകുമാർ എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles