സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി

പന്തളം : ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി. പന്തളം ജംഗ്ഷനിൽ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം ദേശീയ പതാക ഉയർത്തി. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് , കോൺഗ്രസ് നേതാക്കളായ കുട്ടപ്പൻ നായർ മൂലയിൽ , പരിയാരത്ത് ഗോപിനാഥൻ നായർ , മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ് , കൗൺസിലർമാരായ രത്‌നമണി സുരേന്ദ്രൻ, സുനിതാ വേണു, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, പി എസ് വേണു കുമാരൻ നായർ, പി പി ജോൺ , ഇ എസ് നുജുമുദീൻ , വൈ റഹിം റാവുത്തർ , അഡ്വ. മൻസൂർ, ബൈജു മുകടിയിൽ, ആർ സുരേഷ് കുമാർ , വിനോദ് മുകടിയിൽ, സിയാവുദ്ദീൻ, ജേക്കബ് മാത്യു, കോശി കെ മാത്യു ,എച്ച് ഹാരിസ് , പി കെ രാജൻ, മജീദ് കോട്ടവീട് , ഗീത പി നായർ , അഡ്വ. മുഹമ്മദ് ഷഫീഖ്, ഡാനിയൽ സൈമൺ, രവീന്ദ്രൻ , രാജു പട്ടത്താനം , ശ്രീജിത്ത്, ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles